കണ്ണൂര്‍: ക്ഷേമപെന്ഷന് ഗുണഭോക്താക്കള്‍ക്ക് വീടുകളില്‍ എത്തിച്ചു നല്‍കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം തെക്കീബസാര്‍ ദേശാഭിവര്‍ധിനി വായനശാലക്ക് സമീപം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് നിര്‍വഹിച്ചു. ആറുമുറിയിലെ യശോദക്ക് വീട്ടിലെത്തി പെന്ഷന് തുക കൈമാറി. കണ്ണൂര്‍ ടൗണ്‍ കോ ഓപ്പറേറ്റീവ് ബാങ്കിലെ കലക്ഷന്‍ ഏജന്റ് സി പി രജനിയാണ് യശോദക്ക് തുക നല്‍കിയത്. മേയര്‍ ഇ.പി.ലത അധ്യക്ഷത വഹിച്ചു.
മദ്യക്കടത്ത്: വിവരം നല്കാന് ടോള്‍ഫ്രീ നമ്പര്‍
കണ്ണൂര്‍: വ്യാജമദ്യ നിര്‍മാണം, മദ്യക്കടത്ത്, വ്യാജവാറ്റ് എന്നിവ ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് എക്സൈസ് വകുപ്പിന്റെ 1800 425 6698 ടോള്‍ഫ്രീ നമ്പറില്‍ അറിയിക്കാം. വിവരം നല്‍കുന്നവരുടെ പേര് രഹസ്യമായി സൂക്ഷിക്കുമെന്നും സര്‍ക്കാര്‍ വക പാരിതോഷികം നല്‍കുമെന്നും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: