കണ്ണൂര്‍: ചെമ്പിലോട്, ചെറുകുന്ന് പഞ്ചായത്തുകള്‍ സമര്‍പ്പിച്ച 2016-17 വാര്‍ഷിക പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അഡ്ഹോക്ക് ഡിപിസി യോഗം അംഗീകാരം നല്കി.
മറ്റ് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ ഡാറ്റാ എന്‍ട്രി ചെയ്ത് വെറ്റിംഗ് ഓഫീസറുടെ അംഗീകാരം നേടുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ചുവരികയാണെന്ന് യോഗം വിലയിരുത്തി. ഇവയ്ക്കു കൂടി അംഗീകാരം നല്‍കുന്നതിനായി മാസാവസാനം മറ്റൊരു അഡ്ഹോക്ക് ഡിപിസി യോഗം ചേരാനും തീരുമാനമായി. എഡിഎം മുഹമ്മദ് യുസുഫ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.പ്രകാശന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: