കണ്ണൂര്‍: സംസ്ഥാനത്ത് കയര്‍ നയം രൂപീകരിക്കുന്നതിന്റെ ഭാഗമായി കയര്‍ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ കയര്‍പിരി സഹകരണ സംഘങ്ങള്‍, സ്വകാര്യ കയര്‍പിരി യൂനിറ്റുകള്‍, തൊണ്ട് സംസ്ക്കരണ സംഘങ്ങള്‍, തൊണ്ട് സംസ്കരണ സ്വകാര്യ മേഖലാ യൂനിറ്റുകള്‍, വീടുകളിലിരുന്ന് കയര്‍പിരിക്കുന്നവര്‍ തുടങ്ങി കയര്‍ മേഖലയുമായി ബന്ധപ്പെട്ടവര്‍ 29നു മുമ്പായി വിവരങ്ങള്‍ നല്‍കണം.
കണ്ണൂര്‍ ജില്ലയിലുള്ളവര്‍ ജില്ലാ പ്രൊജക്ട് ഓഫീസിലും (0497 2705034), കാസര്‍ഗോഡ് ജില്ലയിലുള്ളവര്‍ കാഞ്ഞങ്ങാട് കയര്‍ ഇന്സ്പെക്ടറേറ്റിലുമാണ് (9496160027) വിവരങ്ങള്‍ നല്‍കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: