കണ്ണൂര്‍: സ്വകാര്യഭൂമിയിലെ തടി ഉല്പാദനം വര്‍ധിപ്പിക്കുന്നതിന് വനം വകുപ്പ് പ്രോത്സാഹന ധനസഹായ പദ്ധതി നടപ്പാക്കുന്നു. തേക്ക്, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, റോസ്വുഡ്, കമ്പകം, കുമ്പിള്, കുന്നിവാക, തേമ്പാവ് എന്നീ വൃക്ഷതൈകള്‍ നട്ടുവളര്‍ത്തുന്നത് പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി. തൈകളുടെ എണ്ണമനുസരിച്ച് മൂന്ന് തലങ്ങളായി 50 മുതല്‍ 200 തൈകള്‍ വരെ തൈ ഒന്നിന് 50 രൂപ നിരക്കിലും 201 മുതല്‍ തൈ ഒന്നിന് 40 രൂപ നിരക്കിലും(ഏറ്റവും കുറഞ്ഞ പ്രോത്സാഹ ധനഹായം 10000 രൂപ) 401 മുതല്‍ 625 വരെ തൈ ഒന്നിന് 30 രൂപ നിരക്കില്‍(ഏറ്റവും കുറഞ്ഞ പ്രോത്സാഹന ധനസഹായം 16000 രൂപ) ധനസഹായം ലഭിക്കും.
കൂടുതല്‍ വിവരങ്ങളും അപേക്ഷ ഫോറവും സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന് കണ്ണൂര്‍ കണ്ണോത്തുംചാലില്‍ നിന്നും വനം വകുപ്പിന്റെ ംംം.ളീൃലേെ.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഒക്ടോബര്‍ 15 നകം അസി.ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന് കണ്ണൂര്‍ എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2705105, 8547603826, 8547603832.
പ്രതികരിക്കാൻ ഇവിടെ എഴുതുക: