കണ്ണൂര്‍: തിരംഗ യാത്രയുടെ ഭാഗമായി ബിജെപി കണ്ണൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ബൈക്ക് റാലി സംഘടിപ്പിച്ചു. കണ്ണൂര്‍ സെന്റ് മൈക്കിള്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നിന്നാരംഭിച്ച റാലി പഴയ ബസ് സ്റ്റാന്റില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സമാപന പരിപാടിയില്‍ ബിജെപി കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍ സംസാരിച്ചു. കണ്ണൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് അഡ്വ. ശ്രീകാന്ത് രവിവര്‍മ്മ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി കെ.രതീശന് സ്വാദതം പറഞ്ഞു. മണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ.ശശിധരന്, കെ.സുശീല്‍ കുമാര്‍, സുര്‍ജിത് റാം, ബാബു ഒതയോത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.
മമ്പറം: യുവമോര്‍ച്ച ധര്‍മ്മടം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ചാല മുതല്‍ മമ്പറം വരെ തിരംഗ യാത്ര നടത്തി, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ആര്.കെ.ഗിരിധരന് യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് നവനീതിന് ത്രിവര്‍ണ്ണപതാക നല്കി ഉദ്ഘാടനം ചെയ്തു. ബിജെപി മണ്ഡലം പ്രസിഡന്റ് പി.ആര്.രാജന് അധ്യക്ഷത വഹിച്ചു. കെ.പി.ഹരീഷ് ബാബു, എ.ജിനചന്ദ്രന്, എ.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: