കണ്ണൂര്‍: കുവൈറ്റിലെ കണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷന് (ഫോക്ക്) ജില്ലയിലെ കലാ-കായിക സാമൂഹ്യ മേഖലയിലെ സമഗ്രസംഭാവനയ്ക്ക് നല്കി വരുന്ന ഗോള്‍ഡന്‍ ഫോക്ക് പുരസ്കാരം തെയ്യം കലാകാരന് കുഞ്ഞിരാമപെരുവണ്ണാന് നല്കാന് തീരുമാനിച്ചതായി അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രശസ്തി പത്രവും വെങ്കല ശില്‍പ്പവും 25,000 രൂപയുമാണ് പുരസ്ക്കാര തുക. 16-ാം വയസ്സില്‍ തെയ്യം കെട്ടാന്‍ ആരംഭിച്ച ഇദ്ദേഹം വിദേശങ്ങളിലടക്കം തെയ്യത്തിന്റെ പ്രസക്തിയെത്തിക്കുകയും നിരവധി പുരസ്ക്കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. കെ.കെ.ആര്.വെങ്ങര,കെ.കെ.മാരാര്‍,ദിനകരന് കൊമ്പിലാത്ത് എന്നിവരാണ് ജൂറി അംഗങ്ങള്‍.വാര്‍ത്താ സമ്മേളനത്തില്‍ അനൂപ് കുമാര്‍,കെ.ഓമനക്കുട്ടന്, കെ.ഷൈമേഷ്, എന്‍.ജയശങ്കര്‍, കെ.കെ.ആര്.വെങ്ങര,കെ.കെ.മാരാര്‍,ദിനകരന് കൊമ്പിലാത്ത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: