ഏച്ചൂര്‍: മാനിഷാദ സാംസ്കാരിക വേദിയുടെ ദശവാര്ഷികാഘോഷത്തിന്റെ ഭാഗമായി നെല്‍കര്‍ഷകരെ ആദരിച്ചു. ദേവദാസ് എളയാവൂര്, കനകരാജ് തിലാനൂര്‍, നന്ദനന്‍ എളയാവൂര്, വിനോദ് എളയാവൂര്, ജയദേവന് തലമുണ്ട, കൃഷ്ണദാസ് ഏച്ചൂര്‍, രാജേഷ് അവേര, ചന്ദ്രന്എളയാവൂര്, സുഹറ മുണ്ടേരി, കുലുസു മുണ്ടേരി എന്നീ നെല്‍കര്‍ഷകരെയാണ് ആദരിച്ചത്. എച്ചൂര്‍ ബസാറില്‍ നടന്ന പരിപാടിയില്‍ രമ്യന്‍ ഏച്ചൂര്‍ അധ്യക്ഷത വഹിച്ചു. കവിയൂര്‍ രാഘവന് ഉദ്ഘാടനം ചെയ്തു. കെ.പി.സദാനന്ദന്, പോള്‍ട്രി സാമുവല്‍, കോമത്ത് രാമകൃഷ്ണന്, കെ.കെ.മധു, കെ.രമേശന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: