ലഹരിവിരുദ്ധ സെമിനാറും ബോധവല്‍ക്കരണ ക്ലാസും

Wednesday 24 August 2016 1:19 am IST

കണ്ണൂര്‍: റിട്ട.ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി സ്‌കൂളുകളിലും കോളേജുകളിലും ലഹരി വിരുദ്ധ സെമിനാറും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിക്കും. സ്‌കൂള്‍, കോളേജ് തലത്തിലുള്ള വിദ്യാര്‍ത്ഥികളെ അറിഞ്ഞും അറിയാതെയും ലഹരി ഉപയോഗത്തിനും വിതരണത്തിനും സാമൂഹ്യ ദ്രോഹികള്‍ കൂടുതലായി കെണിയില്‍പെടുത്തിവരുന്ന സാഹചര്യത്തിലാണ് സെമിനാറിന്റെ പ്രാധാന്യമെന്ന് സംസ്ഥാന പ്രസിഡണ്ട് ഒ.സി.ചന്ദ്രന്‍ പ്രസ്താവിച്ചു. കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ നടന്ന യോഗം സംസ്ഥാന പ്രസിഡണ്ട് ഒ.സി.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഒക്‌ടോബര്‍ മാസത്തില്‍ മെമ്പര്‍ മാരുടെ കുടുംബസംഗമം നടത്തും. പത്രപ്രവര്‍ത്തക അവാര്‍ഡ് നേടിയ സംഘടനയുടെ സംസ്ഥാന സെക്രട്ടറി പി.പി.മോഹനനെ യോഗം അനുമോദിച്ചു. ഇ.വി.ജി.നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. പി.പി.മോഹനന്‍ പ്രസംഗിച്ചു. കെ.പി.നാരായണന്‍ സ്വാഗതവും കെ.കുഞ്ഞിരാമന്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.