കുടുംബ സംഗമവും നടന്നു

Wednesday 24 August 2016 1:20 am IST

ചെണ്ടയാട്: വ്യാപാരി വ്യവസായി ഏകോപന സമിതി വരപ്ര ചെണ്ടയാട് യൂനിറ്റ് നിര്‍മ്മിച്ച വ്യാപാരഭവന്‍ ഉദ്ഘാടനവും കുടുംബ സംഗമവും—ജില്ലാ പ്രസിഡന്റ ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. കുടുംബ സംഗമം ഉദ്ഘാടനം കുന്നോത്ത്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കരുവാങ്കണ്ടി ബാലന്‍ നിര്‍വ്വഹിച്ചു.— യൂണിറ്റ് പ്രസിഡന്റ് സി.മുകുന്ദന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് എം.അശോകന്‍ സ്വാഗതം പറഞ്ഞു.—ജില്ലാ വൈസ് പ്രസിഡന്റ് സി.സി.വര്‍ഗ്ഗീസ് മുഖ്യ പ്രഭാഷണം നടത്തി.— മാതാഞ്ചേരി ഗോപി, പച്ചോറാന്‍ മമ്മു, മന്ത്രാലായില്‍ ചാത്തുക്കുട്ടി, എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മേഖലാ പ്രസിഡന്റ് സി.കെ.രാജന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.വി.അബ്ദുല്‍ ജലീല്‍, എന്‍.—അനില്‍കുമാര്‍,ചന്ദ്രിക പതിയന്റവിട, ഭാസ്‌കരന്‍ വയലാണ്ടി, സി.ശൈലജ, കെ.പി.രാമചന്ദ്രന്‍, കെ.പി.സഞ്ജീവ് കുമാര്‍, കെയ്യപ്പ് മാസ്റ്റര്‍, ഇ.കെ.ചാത്തുക്കുട്ടി മാസ്റ്റര്‍, എസ്.രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. കുടുംബാംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.