തലശ്ശേരി: ഓണം ബക്രീദ് ആഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന ഖാദിമേള നാളെ ആരംഭിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. തലശ്ശേരി പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നടക്കുന്ന മേള നാളെ രാവിലെ 10മണിക്ക് നഗരസഭാധ്യക്ഷന്‍ സി.കെ.രമേശന് ഉദ്ഘാടനം ചെയ്യും. മേള സപ്തംബര്‍ 13ന് അവസാനിക്കും. മേളയില്‍ 30 ശതമാനം റിബേറ്റും പ്രത്യേക സമ്മാന പദ്ധതികളും ഉണ്ടായിരിക്കുന്നതാണ്. പത്രസമ്മേളനത്തില്‍ കണ്ണൂര്‍ സര്‍വ്വോദയ സംഘം സെക്രട്ടറി കെ.വി.വിജയ മോഹന്‍, കെ.സി.ബാലന്, ഒ.രതീശന്, എ.മോഹനന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: