അനധികൃത ഐസ് ഫാക്ടറി നിര്‍മാണം നാട്ടുകാര്‍ തടഞ്ഞു

Wednesday 24 August 2016 3:34 pm IST

കരുനാഗപ്പള്ളി: അഴീക്കല്‍ കണ്ണാടിശ്ശേരില്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിനു സമീപം പഞ്ചായത്തിന്റെയോ മറ്റു ബന്ധപ്പെട്ട വകുപ്പുകളുടേയോ അനുവാദമില്ലാതെയും തീരദേശപരിപാലന നിയമം ലംഘിച്ചും നിര്‍മ്മാണമാരംഭിച്ച ഐസ് ഫാക്ടറിയുടെ പണി ബിജെപി-ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ ഇടപെട്ട് തടഞ്ഞു. കടലില്‍ നിന്നും 150 മീറ്ററെങ്കിലും മാറി മാത്രമെ നിര്‍മ്മാണം നടത്താവു എന്ന നിയമത്തിനു വിരുദ്ധമായി പത്തുമീറ്റര്‍ വ്യത്യാസത്തിലാണ് പണി ആരംഭിച്ചത്. പഞ്ചായത്തിന്റെ ഉള്‍പ്പെടെ എല്ലാ അനുവാദവും ലഭിച്ചെന്ന് നാട്ടുകാരെ തെറ്റിധരിപ്പിച്ചാണ് ഐസ് ഫാക്ടറിയുടെ നിര്‍മ്മാണം ആരംഭിച്ചത്. എന്നാല്‍ പഞ്ചായത്തിലും മറ്റു സ്ഥാപനങ്ങളിലും അന്വേഷിച്ചപ്പോള്‍ ഇവിട ഐസ് ഫാക്ടറി നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയിട്ടില്ല എന്നു മനസിലാക്കിയ പ്രവര്‍ത്തകര്‍ ഓച്ചിറ പോലീസില്‍ പരാതിപ്പെടുകയും പോലീസ് അനധികൃത നിര്‍മ്മാണം നിര്‍ത്തിവെപ്പിയ്ക്കുകയുമായിരുന്നു. ആലപ്പാട് പഞ്ചായത്തില്‍ ഇത്തരത്തില്‍ തീരദേശ പരിപാലന നിയമം ലംഘിച്ചും പഞ്ചായത്ത് ഉള്‍പ്പെടെ ഉള്ളവരുടെ അനുമതി ഇല്ലാതെയും നടക്കുന്ന അനധികൃത നിര്‍മ്മാണങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നും അല്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും ഷിജിമോള്‍, മോഹന്‍ പണിക്കര്‍, മനു, സാബു, മോഹന്‍ദാസ് എന്നിവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.