ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ പോലീസ് സൂപ്രണ്ടടക്കം 12 പോലീസുകാർക്ക് ഗുരുതരമായി പരിക്കേറ്റു. പട്രോളിംഗ് നടത്തിയ പോലീസിനു നേര്‍ക്ക് ഭീകരർ ഗ്രനേഡ് എറിയുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ സൈനികാശുപത്രിയിൽ പ്രവേശിപ്പിച്ചു.
നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ കശ്മീർ സന്ദര്‍ശനത്തിനു മുന്നോടിയായി, കാശ്മീരില്‍ പ്രതിഷേധിച്ചവര്‍ക്കു നേര്‍ക്ക് സൈന്യം നടത്തിയ വെടിവയ്പില്‍ കൗമാരക്കാരന് കൊല്ലപ്പെട്ടിരുന്നു. പ്രതിഷേധിച്ചവര്‍ക്കു നേര്‍ക്ക് സൈന്യം നടത്തിയ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ അമിര്ഗുല് മിര്‍ ആശുപത്രിയില്‍ മരണപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: