അമ്പലപ്പുഴ: ഉറിയടി ഘോഷയാത്ര അലങ്കോലപ്പെടുത്താന്‍ അമ്പലപ്പുഴ പോലീസിന്റെ ശ്രമം. പ്രവര്‍ത്തകര്‍ സംയമനം പാലിച്ചതിനാല്‍ അനിഷ്ടസംഭവം ഒഴിവായി. ഇന്നലെ രാവിലെ കച്ചേരിമുക്കില്‍ ഉറിയടി ഘോഷയാത്രയ്ക്കിടയിലേക്ക് സിഐ പോലീസ് ജീപ്പ് ഓടിച്ചു കയറ്റുകയായിരുന്നു. ആനയും വാദ്യങ്ങളുമായി ഇരട്ടക്കുളങ്ങരയില്‍ നിന്നുമാണ് ഘോഷയാത്രആരംഭിച്ചത്. മറ്റു വാഹനങ്ങള്‍ ഒതുക്കി സൗകര്യമേര്പ്പെടുത്തിയപ്പോഴാണ് സിഐ ഈവിധം പ്രവര്‍ത്തിച്ചത്. ഇതിനെ ചോദ്യംചെയ്ത പ്രവര്‍ത്തകരോട് അസഭ്യം പറഞ്ഞ് സംഘര്‍ഷം സൃഷ്ടിക്കാനാണ് സിഐ ശ്രമിച്ചതും. പ്രവര്‍ത്തകര്‍ സംയമനം പാലിച്ച് ജീപ്പ് കടത്തിവിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: