തൊടുപുഴ: ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ശ്രീകോവിലിന് ചുറ്റും പിച്ചള പൊതിഞ്ഞതിന്റെ സമര്‍പ്പണം ഭാഗവതാചാര്യന്‍ നീലം പേരൂര്‍ പുരുഷോത്തമദാസ് നിര്‍വ്വഹിച്ചു.
ഗണപതി ശ്രീകോവിലിന്റെ മുന്‍ഭാഗവും പിച്ചള പൊതിഞ്ഞിട്ടുണ്ട്. തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം കൃഷ്ണ കൃപ സത്സംഗ സമിതിയാണ് ശ്രീകോവില്‍ പിച്ചള പൊതിയുന്നതിന് നേതൃത്വം നല്‍കിയത്.
സത്സംഗസമിതി രക്ഷാധികാരി ഇഎപി മുകുന്ദന്, ചെയര്മാന് കെ. വിജയന്, വൈസ് ചെയര്മാന് പി ആര് രാമചന്ദ്രന്, സെക്രട്ടറി പി.ജി വിജയകുമാര്‍, ജോയിന്റ് സെക്രട്ടറിമാരായ എസ്. പത്മഭൂഷണ്‍, എന്‍. വേണു ഗോപാല്‍, ട്രഷറര്‍ പി. സജീവ്, ക്ഷേത്രഭരണസമിതി പ്രസിഡന്റ് രമേശ് ജ്യോതി, സെക്രട്ടറി സി.സി കൃഷ്ണന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: