വെമുല ദളിതനല്ലെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍

Wednesday 24 August 2016 9:13 pm IST

ന്യൂദല്‍ഹി: ആത്മഹത്യ ചെയ്ത ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുല ദളിതനല്ലെന്ന് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. വെമുലയുടെ ആത്മഹത്യ വലിയ വിവാദമാകുകയും ദളിതനാണെന്ന് പറഞ്ഞു പ്രതിപക്ഷങ്ങള്‍ വലിയ കോലാഹലവും പ്രക്ഷോപവും ഉണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര മാനവശേഷി മന്ത്രാലയം മുന്‍അലഹബാദ് ഹൈക്കോടതി ജഡ്ജി എ.കെ. രൂപന്‍വാളിനെ ഏകാംഗ ജുഡീഷ്യല്‍ കമ്മീഷനായി നിയോഗിച്ചത്. കഴിഞ്ഞ ജനുവരി 17നാണ് വെമുല ആത്മഹത്യ ചെയ്തത്. ആത്മഹത്യയിലേയ്ക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിച്ച കമ്മീഷന്‍ വെമുല പട്ടികജാതിയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഈ റിപ്പോര്‍ട്ട് ആഗസ്റ്റ് ആദ്യ ആഴ്ച യുജിസിയ്ക്ക് സമര്‍പ്പിച്ചിരുന്നു. വെമുല ദളിതനല്ലെന്നും ഒബിസിയിലാണ് ഉള്‍പ്പെടുന്നതെന്ന് അന്നുതന്നെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജും തവര്‍ചന്ദ് ഗെഹ്‌ലോട്ടും പറഞ്ഞിരുന്നു, ഇത് ശരിവെക്കുന്നതാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.