കാര്‍ ഓട്ടോയിലിടിച്ച് ആറു പേര്‍ക്ക് പരിക്ക്

Wednesday 24 August 2016 10:37 pm IST

കടുത്തുരുത്തി: കാര്‍ ഓട്ടോയിലിടിച്ച് ആറു പേര്‍ക്ക് പരിക്ക്. ചിറക്കുളം വളവില്‍ വച്ചാണ് കാര്‍ ഓട്ടോയില്‍ ഇടിച്ചത്. ഓട്ടോ യാത്രക്കാരായ അരുണശേരി വിട്ടില്‍ പോള്‍ജോസഫ്(62),മകള്‍ നിഷ ജിനു (36),നിഷയുടെ കുട്ടികളായ എക്‌സന്‍(6), മകള്‍ വോസ്റ്റി (എട്ട് മാസം) കാര്‍യാത്രികരായിരുന്ന പത്തനം തിട്ട സ്വദേശി ഈട്ടിനില്‍ക്കുന്നതില്‍ ഗീവര്‍ഗിസ്, ഭാര്യ സുസന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കുട്ടികളെ ഇരുവരേയും കോട്ടയത്ത് കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. കടുത്തുരുത്തിയില്‍ നിന്നും മാന്നാറിന് പോയ ഓട്ടോറിക്ഷയില്‍ തൃപ്പുണിത്തുറയില്‍ നിന്നും വന്ന മാരുതികാര്‍ ഓട്ടോയുടെ പിന്‍ഭാഗം ചേര്‍ന്ന് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഓട്ടോയില്‍യാത്ര ചെയ്തിരുന്ന കുട്ടികള്‍ക്കാണ് കുടുതല്‍ പരിക്കേറ്റത്. ശക്തമായഇടിയില്‍ ഓട്ടോതെറിച്ച് അടുത്തമതിലിലിടിച്ച് താഴെ വിഴുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.