കോഴിക്കോട്: ജാതിഭേദമന്യേ, ഏവരും ഉണ്ണികളാവുന്ന ഉത്സവമാണ് ശ്രീകൃഷ്ണജയന്തി ആഘോഷമെന്ന് ജനാധിപത്യ രാഷ്ട്രീയസഭ അധ്യക്ഷ സി.കെ. ജാനു. ബാലഗോകുലം ശ്രീകൃഷ്ണജയന്തിയാഘോഷത്തിന് കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തില്‍ മഹാശോഭായാത്രാ പതാക കൈമാറി സംസാരിക്കുകയായിരുന്നു അവര്‍.
മണ്ണിനും വായുവിനും ജലത്തിനും പുല്‍ക്കൊടിക്ക് പോലും ശക്തിപകരുന്ന അവസരമായി ഈ ആഘോഷം മാറുന്നു- അവര്‍ പറഞ്ഞു.
ചട്ടമ്പിസാമികളുടെയും അയ്യങ്കാളിയുടെയും ജയന്തി ആഘോഷിക്കുന്നവര്‍ ചിത്രങ്ങള്‍ മാത്രമല്ല അവരുടെ സന്ദേശവും ഉള്‍ക്കൊള്ളണം. എങ്കില്‍ കേരളത്തില്‍ വലിയ ദിശാപരിവര്ത്തനം ഉണ്ടാകും, ഉദ്ഘാടനം ചെയ്ത കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു.
ബാലഗോകുലം സംസ്ഥാനസമിതി അംഗം ഡി. നാരായണശര്‍മ്മ, ടി.പി. ജയചന്ദ്രന്‍മാസ്റ്റര്‍, നവ്യഹരിദാസ്, സുരേന്ദ്രന് കണിയാണ, എം.ടി. വിശ്വനാഥന്, ദീപക്ദേവ് സുനില്‍കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: