ഗുരുവായൂര്‍: ശ്രീകൃഷ്ണന്റെ പിറന്നാള്‍ ദിനമായ ഇന്നലെ ഭക്തജനത്തിരക്കാല് ഗുരുപവനപുരി നിറഞ്ഞു. കണ്ണനെ ഒരുനോക്കു കാണുന്നതിനായി അര്‍ദ്ധരാത്രിമുതല്‍ തന്നെ ഭക്തര്‍ ക്ഷേത്രസന്നിധിയില്‍ എത്തിയിരുന്നു. ദര്‍ശനത്തിന് പുലര്‍ച്ചെ മുതല്‍ നീണ്ടനിരയായിരുന്നു. ഗജരത്നം പത്മനാഭന് ഗുരുവായൂരപ്പന്റെ സ്വര്‍ണക്കോലമേറ്റി. പെരുവനം കുട്ടന്മാരാരുടെ പഞ്ചാരിമേളം അകമ്പടിയായി. രാവിലെതന്നെ പിറന്നാല്‍ സദ്യയും തുടങ്ങി. നാലുലക്ഷത്തോളം പേര് സദ്യയില്‍ പങ്കെടുത്തു. അരലക്ഷത്തോളം നെയ്യപ്പമാണ് പ്രസാദത്തിനായി തയ്യാറാക്കിയത്. നാലരലക്ഷത്തിന്റെ പാല്‍പ്പായസവും ഭക്തര്‍ക്ക് നല്കി. മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: