വാഷിങ്്ടണ്‍: ഇന്നേവരെയുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഗ്രഹത്തെ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് അമേരിക്കയിലെ ഒഹിയോ സര്‍വ്വകലാശാലയിലുള്ള ജ്യോതിശാസ്ത്രജ്ഞര്‍.
അസാധാരണമാണ്് ഗ്രഹത്തിന്റെ വലിപ്പം.
ഊതിവീര്പ്പിച്ചതു പോലെ. നമ്മുടെ സൂര്യനെക്കാള്‍ രണ്ടിരട്ടിയിലേറെ വലിപ്പം. നക്ഷത്രത്തിനെ ചുറ്റിയാണ് ഗ്രഹത്തിന്റെ യാത്ര. പേരിട്ടിരിക്കുന്നത് കെ ഇഎല്‍ ടി 12ബി. ഡാനിയല്‍ സ്റ്റീവന്‍സനും കൂട്ടുകാരുമാണ് ഗ്രഹത്തെ കണ്ടെത്തിയത്.
മാതൃനക്ഷത്രം നശിക്കാറാകുമ്പോഴാണ് ഗ്രഹങ്ങള്‍ കാറ്റു നിറച്ചതു പോലെ തോന്നിക്കുന്നതെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: