സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ഇന്ന്

Thursday 25 August 2016 2:18 am IST

കുഞ്ഞിമംഗലം: മല്ലിയോട്ട് പാലോട്ടുകാവ് കനിവ് ചികിത്സാ സഹായ സമിതി നവംബര്‍ ആദ്യവാരം അഖിലകേരള നാടകോത്സവം സംഘടിപ്പിക്കും. ഇതിന്റെ സംഘാടക സമിതി ഓഫീസ് മല്ലിയോട്ട് നന്ദലാല ഓഡിറ്റോറിയത്തില്‍ ക്ഷേത്രം പ്രധാന കര്‍മ്മി ഷിജു മല്ലിയോടന്‍ ഉദ്ഘാടനം ചെയ്തു. ഷാജി കാളിയാടന്‍ അധ്യക്ഷത വഹിച്ചു. വി.വി.രമേശന്‍, യു.മോഹനന്‍, കെ.നാരായണന്‍, ജയന്‍ പള്ളിക്കോല്‍, ഇ.പി.ബാലകൃഷ്ണന്‍, കെ.കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു. ക്ഷേത്രാചാര സ്ഥാനികരും വാല്യക്കാരുമുള്‍പ്പെടെ നിരവധി പേര്‍ ചടങ്ങില്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.