കണ്ണൂര്‍: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ജില്ലയില്‍ നടന്ന ശ്രീകൃഷ്ണ ജയന്തി- ബാലദിന ശോഭായാത്രയിലെ കുട്ടികളും അമ്മമാര്‍ അടക്കമുള്ളവരുടെ വന്‍ ജനപങ്കാളിത്തം ധാര്‍മ്മികതയുടെ വിജയവും അഭിനവ കംസന്മാര്ക്കുള്ള താക്കീതുമാണെന്ന് ബാലഗോകുലം അഭിപ്രായപ്പെട്ടു. വിലക്കുകളും വെല്ലുവിളികളും പ്രകോപനങ്ങളും സൃഷ്ടിച്ചുകൊണ്ട് ഭീതിപരത്തി ഹൈന്ദവ ആഘോഷങ്ങളെ തകര്‍ക്കുവാനുള്ള ശ്രമങ്ങളെ കൃഷ്ണനാമ ജപത്തിലൂടെയും ഉണ്ണിക്കണ്ണ സങ്കല്പത്തിലൂടെയും ഗ്രാമപ്രദേശങ്ങളില്‍നിന്നു പോലും കുടുംബ സമേതം ജനങ്ങള്‍ ശോഭായാത്രയില്‍ ആണിനിരന്നത് കേരളം അമ്പാടിയാകണമെന്ന ജനങ്ങളുടെ ആഗ്രഹമാണ് സൂചിപ്പിക്കുന്നതെന്നും സംഘര്‍ഷങ്ങള്‍ ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ചിലരുടെ ആസൂത്രിതമായ ശ്രമങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞതായും ശോഭായാത്ര വന്‍ വിജയമാക്കി തീര്‍ത്ത മുഴുവന്‍ ആളുകള്‍ക്കും അഭിനന്ദനം അറിയിക്കുന്നതായും ബാലഗോകുലം സംസ്ഥാന സെക്രട്ടറി എന്‍.വി.പ്രജിത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: