തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം ചരിത്രത്തിലാദ്യമായി 59 ദശലക്ഷം യൂണിറ്റ് കവിഞ്ഞു. ഇന്നലെത്തെ കണക്ക് അനുസരിച്ച് 60.05 ദശലക്ഷമാണ് വൈദ്യുതി ഉപഭോഗം. കനത്ത ചൂടും ഉത്സവ സീസണുമാണു വൈദ്യുതി ഉപഭോഗം കൂടാനുള്ള പ്രധാന കാരണം.
തിരുവനന്തപുരത്ത് നടക്കുന്ന ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ഒരുക്കങ്ങള്‍ക്കായി നഗരം ദീപാലങ്കൃതമാക്കിയതും വൈദ്യുതി ഉപഭോഗം ഉയരുന്നതിന് കാരണമായിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. വൈദ്യുത ഉപഭോഗം വര്‍ധിച്ചത് കെഎസ്ഇബിയെ പ്രതിസന്ധിയിലാക്കുമെന്നു സൂചന.
ഉപഭോക്താക്കള്‍ വൈദ്യുതി ഉപഭോഗം പരമാവാധി കുറയ്ക്കണമെന്നു കെഎസ്ഇബി ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രപൂളില്‍ നിന്നും കൂടുതല്‍ വൈദ്യുതി എടുത്തു താത്കാലിക പരിഹാരം ഉണ്ടാക്കാമെന്നു കെഎസ്ഇബി വ്യക്തമാക്കി. അറ്റുകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി മൂഴിയാര്‍ പവര്‍ ഹൗസിലെ മൂന്നാം നമ്പര്‍ ജനറേറ്റര്‍ ഇന്നു പ്രവര്‍ത്തിപ്പിച്ചു തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: