പയ്യന്നൂര്‍: ബാലഗോകുലം പ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായി. പയ്യന്നൂര്‍ ടൗണില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനം നടത്തുകയായിരുന്ന ബാലഗോകുലം പ്രവര്‍ത്തകരെ അക്രമച്ചകേസില് ഡിവൈഎഫ്ഐ പയ്യന്നൂര്‍ ബ്ലോക്ക് കമ്മറ്റി അംഗങ്ങളായ എം.പ്രസാദ്, ചീറ്റ സുര എന്നിവരെയാണ് പയ്യന്നൂര്‍ പോലീസ് അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് പയ്യന്നൂര്‍ സെന്റര്‍ ബസാറിലാണ് സംഭവം. ആറ് ബാലഗോകുലം പ്രവര്‍ത്തകര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവര്‍ പയ്യന്നൂര്‍ ഗവ.ആശുപത്രിയില്‍ ചികിത്സതേടി. പ്രസാദിന്റെ നേതൃത്വത്തിലുള്ള ഇരുപത്തിയഞ്ചോളം സിപിഎം പ്രവര്‍ത്തകരാണ് ഇവരെ അക്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: