പുന്നാട് നായയുടെ കടിയേറ്റ് രണ്ടുപേര്‍ക്ക് പരിക്ക്

Thursday 25 August 2016 2:21 am IST

ഇരിട്ടി : മീത്തലെ പുന്നാട് വെച്ച് നായയുടെ കടിയേറ്റ് 8 വയസ്സുകാരി ഉള്‍പ്പെടെ രണ്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരിട്ടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപകന്‍ പുരുഷോത്തമന്റെ അമ്മ എം.പത്മാക്ഷി അമ്മ, മീത്തലെ പുന്നാട് പോതിയേടത്ത് എന്‍. നാരായണന്റെ മകള്‍ എട്ട് വയസ്സുകാരി നയന എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. ബുധനാഴ്ച വൈകുന്നേരത്തോടെ ആയിരുന്നു സംഭവം. പത്മാക്ഷി അമ്മയെ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയില്‍ പങ്കെടുക്കാനായി പോകുമ്പോഴും നയനയെ ശോഭായാത്ര കഴിഞ്ഞ് വീട്ടിലേക്കു പോകുമ്പോഴുമാണ് നായ ആക്രമിച്ചത്. ഇവരെ ഉടനെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇവിടെ മരുന്നില്ലാഞ്ഞതിനാല്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ഇവിടെ പകല്‍ മാത്രമേ മരുന്ന് ലഭിക്കയുള്ളൂ എന്ന് അറിയിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.