ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ വീട്ടിൽ അതിക്രമിച്ച് കയറിയ കള്ളന്മാരെ പ്രതിരോധിക്കുന്നതിനിടെ സ്ത്രീ വെടിയേറ്റ് മരിച്ചു. ഗാസിയാബാദിലെ നവീന്‍ കോളനി നിവാസി നിഷാരയാണ് ബുധനാഴ്ച അക്രമികളുടെ തോക്കിനിരയായത്.
ബുധനാഴ്ച വൈകീട്ട് വീട്ടിൽ അതിക്രമിച്ച് കയറിയ മോഷ്ടാക്കൾ തനിച്ചായിരുന്ന സ്ത്രീയെ ഭീഷണിപ്പെടുത്തിയ ശേഷം മോഷണം നടത്തുകയായിരുന്നു. എന്നാൽ ഇതിനിടയിൽ കള്ളന്മാരെ എതിർക്കാൻ തുനിഞ്ഞ സ്ത്രീക്ക് നേരെ ഇവർ നിറയൊഴിക്കുകയായിരുന്നു. തുടർന്ന് രാത്രി വീട്ടിൽ വന്ന ഭർത്താവും ബന്ധുക്കളുമാണ് സ്ത്രീയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഇവര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തുകയും ആശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിക്കുകയുമായിരുന്നു. അക്രമികളെ ഉടൻ പിടികൂടുമെന്ന് ഡിഎസ്പി അനില്‍ യാദവ് അറിയിച്ചു. അതേ സമയം സ്ത്രീയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: