ഐഎസ് റിക്രൂട്ട്മെന്റ്: എൻഐഎ കേസ് രജിസ്റ്റര്‍ ചെയ്തു

Thursday 25 August 2016 10:22 am IST

തിരുവനന്തപുരം : ഐഎസ് റിക്രൂട്ട്മെന്‍റ് കേസിൽ ദേശീയ അന്വേഷണ ഏജന്‍സി (എൻഐഎ) എഫ്ഐആർ രജിസ്റ്റർ ചെയ്തു. കേരളത്തിൽ നിന്നും കാണാതായ പതിനേഴു പേരെ ഉൾപ്പെടുത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുട്ടികളെ ഒഴിവാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കാസര്‍ഗോഡുനിന്ന് 14 പേരും പാലക്കാട് നിന്ന് അഞ്ചു പേരുമാണ് പ്രതിപ്പട്ടികയിലുള്ളത്. ഇവർക്കെതിരെ നേരത്തെ യുഎപിഎ ചുമത്തിയിരുന്നു. കേരളത്തില്‍നിന്നും കാണാതായ ഐഎസ് ബന്ധം സംശയിക്കുന്ന മലയാളികളുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി കഴിഞ്ഞദിവസം എറ്റെടുത്തിരുന്നു. തിരോധാനവുമായി ബന്ധപ്പെട്ട് 17 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാജ്യാന്തര ബന്ധമുള്ള കേസുകളായതിനാല്‍ സംസ്ഥാന പോലീസിന് അന്വേഷിക്കുന്നതിന് പരിമിതിയുണ്ട്. ഇതിനാലാണ് അന്വേഷണം എന്‍ഐഎയ്ക്കു കൈമാറിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.