സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം നിലത്തിറക്കി

Thursday 25 August 2016 10:55 am IST

ന്യൂദല്‍ഹി: മുംബൈയില്‍ നിന്ന് ന്യൂജഴ്സിയിലെ നെവാര്‍ക്ക് വിമാനത്താവളത്തിലേക്കു യാത്ര തിരിച്ച എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് കസാഖിസ്ഥാനിലിറക്കി. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. ഇന്നു പുലര്‍ച്ചെ 2.25നാണ് മുംബൈ വിമാനത്താവളത്തില്‍നിന്നു വിമാനം യാത്ര തിരിച്ചത്. എന്നാൽ കാര്‍ഗോ വിഭാഗത്തിലെ ഫയര്‍ അലാറം മുഴങ്ങിയതിനെത്തുടര്‍ന്ന് വിമാനം രാവിലെ എട്ടോടുകൂടി കസാഖിസ്ഥാനില്‍ ഇറക്കുകയായിരുന്നു. കാര്‍ഗോയില്‍ വേഗം നശിച്ചുപോകുന്ന ചില സാധനങ്ങള്‍ വരുന്ന സാഹചര്യത്തില്‍ അലാറം മുഴങ്ങാറുണ്ട്. വിദഗ്ധര്‍ വിമാനം പരിശോധിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.