ചീരങ്കാവില്‍ ബാലന് തെരുവ് നായയുടെ കടിയേറ്റു

Thursday 25 August 2016 10:59 am IST

കൊട്ടാരക്കര: ചീരങ്കാവില്‍ നാലുവയസുകാരനെ തെരുവുപട്ടി കടിച്ചു. മാറനാട് പെരുമ്പള്ളില്‍ വീട്ടില്‍ അലനാണ് പട്ടിയുടെ ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റത്. വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന കുട്ടിയുടെ കീഴ്ചുണ്ട് പട്ടി കടിച്ചുമുറിച്ചു. കൈക്കും തുടയ്ക്കും കടിയേറ്റു. രക്ഷിക്കാനെത്തിയ അമ്മ സുജയേയും പട്ടി ആക്രമിച്ചു. സുജയുടെ കൈയ്ക്കും കാലിനും കടിയേറ്റു. ഇരുവരും ആദ്യം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് കൊല്ലം ജില്ലാ ആശുപത്രിയിലുമെത്തി പ്രതിരോധ കുത്തിവയ്പ്പ് ഉള്‍പ്പെടെയുള്ള പ്രാഥമികചികിത്സ തേടി. അലന്റെ ചുണ്ടിലെ മുറിവ് സങ്കീര്‍ണമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കയച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.