കോട്ടയം: കേരള കോണ്‍ഗ്രസ് എന്നു പറഞ്ഞാല്‍ സിപിഐയ്ക്ക് ഭയവും വിറളിയുമാണെന്ന് കെ.എം മാണി. എത്ര ആലോചിച്ചിട്ടും അത് എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ലെന്നും അദ്ദേഹം പാലായില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
തങ്ങള്‍ക്ക് ലഭിച്ച പാര്‍ലമെന്റ് സീറ്റ് വില്‍പ്പന ചരക്ക് ആക്കിയ സിപിഐ പോലുള്ള പാര്‍ട്ടി കേരള കോണ്‍ഗ്രസ്-എമ്മിന് സാരോപദേശം നല്‍കേണ്ടെന്നും കെ.എം മാണി പറഞ്ഞു. സിപിഐ എഴുതാപ്പുറം വായിക്കുകയാണ്. കേരള കോണ്‍ഗ്രസ്(എം) ഒരു മുന്നണിയിലേക്കും ഇല്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. സ്വതന്ത്രമായ നിലപാടാണ് പാര്‍ട്ടിക്കുള്ളത്. ഈ തീരുമാനത്തിന് മാറ്റമില്ലെന്നും കെ.എം.മാണി കൂട്ടിച്ചേര്‍ത്തു.
നിലപാട് വ്യക്തമാക്കിയിട്ടും സിപിഐ ഞങ്ങളെ എതിര്‍ക്കുന്നതില്‍ അര്‍ത്ഥമില്ല. സമരങ്ങളില്‍ പങ്കെടുക്കണമോ വേണ്ടയോ എന്നുള്ള കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: