മലപ്പുറത്ത് എ.ടി.എം മെഷീന്‍ തകര്‍ത്ത് മോഷണ ശ്രമം

Thursday 25 August 2016 12:39 pm IST

കോട്ടക്കല്‍: മലപ്പുറത്ത് എ.ടി.എം മെഷീന്‍ തകര്‍ത്ത് മോഷണ ശ്രമം. കോട്ടക്കല്‍ ഒതുക്കുങ്ങല്‍ പി.കെ ടവറില്‍ സ്ഥാപിച്ചിട്ടുള്ളസൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എമ്മിലെ പണം മോഷ്ടിക്കാനാണ് ശ്രമം നടന്നത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. എന്നാല്‍ പണം നഷ്ടപ്പെട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. എട്ട് ലക്ഷത്തിലധികം രൂപ എ.ടി.എം മെഷീനില്‍ ഉണ്ടായിരുന്നു. എ.ടി.എമ്മിനുള്ളില്‍ സ്ഥാപിച്ച രണ്ട് നിരീക്ഷണ ക്യാമറകളും മോഷ്ടാവ് തകര്‍ത്തിട്ടുണ്ട്. മോഷ്ടാവിന്റെ മുഖവും മെഷീന്‍ തകര്‍ക്കുന്ന ദൃശ്യങ്ങളും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങള്‍ പ്രകാരം മലയാളിയാണ് ഇതിനു പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ബ്രാഞ്ച് മാനേജര്‍ പ്രവീണ്‍ നല്‍കിയ പരാതി പ്രകാരം കോട്ടക്കല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.