കണ്ണൂര്‍: തള്ളി സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ടു കടയിലേക്കു പാഞ്ഞു കയറി രണ്ടു പേര്‍ക്ക് പരിക്കേറ്റു.ലോട്ടറി വില്പനക്കാരനായ അനില്‍ യാത്രക്കാരനായ പയ്യുന്നൂര്‍ കരുണാകരന് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
മാതമംഗലം പേരൂല്‍ റോഡ് ജംക്ഷനില്‍ ഇന്നു രാവിലെ 8.15നാണ് അപകടം. മാതമംഗലത്തുനിന്നും പയ്യന്നരിലേക്കു പോകാന്‍ സ്റ്റാര്‍ട്ടാകാത്തതിനെ തുടര്‍ന്നു നാട്ടുകാരുടെ സഹായത്തോടെ തള്ളി സ്റ്റാര്ട്ടാക്കുന്നതിനിടയിലാണു ബസ് നിയന്ത്രണം വിട്ടു കടയിലേക്കു കയറിയത്.
അപകടത്തില്‍ പച്ചക്കറി കട പൂര്‍ണമായും നശിച്ചു. റോഡരികിലുണ്ടായിരുന്ന കാല്‍നടയാത്രക്കാരും കച്ചവടക്കാരും അപകടം നടക്കുന്നതിനിടയില്‍ പെട്ടെന്ന് മാറിയതിനാല്‍ വന്‍ അപകടം ഒഴിവായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: