വ്യക്തിത്വമില്ലെന്ന പേരില്‍ ജെറ്റ് എയര്‍വേസ് ജോലി നല്‍കിയില്ല- സ്മൃതി ഇറാനി

Thursday 25 August 2016 1:41 pm IST

ന്യൂദല്‍ഹി:ജോലി തേടിനടന്ന കാലത്തെ ഓര്‍മകള്‍ പങ്കുവെച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ടെലിവിഷന്‍ നടിയും കേന്ദ്ര മന്ത്രിയുമൊക്കെ ആകുന്നതിന് മുന്‍പ് ജെറ്റ് എയര്‍വേയ്‌സിലെ ക്യാബിന്‍ ക്രൂ ആകാനും താന്‍ ശ്രമിച്ചിരുന്നതായി ടെക്‌സ്‌റ്റൈല്‍ മന്ത്രി സ്മൃതി ഇറാനി. നല്ല വ്യക്തിത്വത്തിന്റെ അഭാവം ചൂണ്ടിക്കാട്ടി തനിക്ക് ജെറ്റ് എയര്‍വേയ്‌സില്‍ ജോലി നിഷേധിക്കപ്പെടുകയായിരുന്നെന്നും സ്മൃതി ഇറാനി പറഞ്ഞു. ജെറ്റ് എയര്‍വേയ്‌സിലാണ് ജോലിക്കായി ആദ്യം ശ്രമിക്കുന്നത്. എന്നാല്‍ ജെറ്റ് എയര്‍വേയ്‌സില്‍ ജോലി നല്‍കാതിരുന്നതിന് നന്ദി പറയുകയാണ് സ്മൃതി. അവിടെ ജോലി നിഷേധിക്കപ്പെട്ട തനിക്ക് മക്‌ഡൊണാള്‍ഡ്‌സില്‍ ജോലി ലഭിക്കുകയായിരുന്നെന്നും പിന്നീടുള്ളതെല്ലാം ചരിത്രമാണെന്നും സ്മൃതി പറയുന്നു. എയര്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച യോഗത്തിലായിരുന്നു കേന്ദ്ര മന്ത്രിയുടെ ഓര്‍മ പുതുക്കല്‍. അന്ന് ജോലി നിഷേധിച്ച ജെറ്റ് എയര്‍വേയ്‌സിന് അവാര്‍ഡ് നല്‍കി മധുര പ്രതികാരം ചെയ്യാനും ബുധനാഴ്ചത്തെ ചടങ്ങിലൂടെ സ്മൃതി ഇറാനിക്കായി. മോഡലും നടിയുമായിരുന്ന സ്മൃതി ഇറാനി 38ാം വയസിലാണ് മോദി സര്‍ക്കാറിന്റെ കീഴില്‍ കാബിനറ്റ് മന്ത്രിയായി ചുമതലയേല്‍ക്കുന്നത്. മാനവവിഭവ ശേഷി മന്ത്രിയായിരുന്ന സ്മൃതി ഇറാനിയെ കാബിനറ്റ് പുന:സംഘടനയില്‍ ടെക്‌സ്‌ടൈല്‍സ് മന്ത്രിയായി മാറ്റുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.