ത്രീജി സേവനം കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന്

Thursday 25 August 2016 7:16 pm IST

ആലപ്പുഴ: ബിഎസ്എന്‍എല്‍ ത്രീജി സേവനം കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് ജില്ലാ ജനറല്‍മാനേജര്‍ അറിയിച്ചു. ആലപ്പുഴ, കുട്ടനാട് എന്നിവിടങ്ങളിലെ പഴയ സാങ്കേതിക വിദ്യയില്‍പെട്ട ഉപകരണങ്ങള്‍ മാറ്റി സ്ഥാപിച്ചു. പുതിയതായി 79 കേന്ദ്രങ്ങളില്‍ കൂടി ത്രീജി സേവനം മെച്ചപ്പെടുത്തും. മാര്‍ച്ച് അവസാനത്തോടെ ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും ത്രീ ജി സേവനം ലഭ്യമാകും. കൂടുതല്‍ കേന്ദ്രങ്ങളില്‍ വൈഫൈ സൗകര്യം ഏര്‍പ്പടുത്താനും പദ്ധതിയുണ്ട്.ഇതിന്റെ ആദ്യ പടിയായി ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ സൗജന്യ വൈഫൈ സേവനം ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുമാരപുരം പഞ്ചായത്തിലും വൈഫൈ സൗകര്യം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് അധികൃതര്‍ സമീപിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ആലപ്പുഴ മെഡിക്കല്‍കോളജില്‍ ഏര്‍പ്പെടുത്തിയ വൈഫൈ സൗകര്യം വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കുമെന്ന കാരണത്താല്‍ അധികൃതരുടെ എതിര്‍പ്പിനെ തുടര്‍ന്ന പിന്‍വലിച്ചതായും അദ്ദേഹം പറഞ്ഞു. വൈഫൈ കേന്ദ്രങ്ങളില്‍ ഫോര്‍ ജിയേക്കാള്‍ കൂടുതല്‍ വേഗത ലഭിക്കും. ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്റ് വേഗത എല്ലാ പ്ലാനുകള്‍ക്കും നിശ്ചിത ഡാറ്റാ പരിധി വരെ രണ്ട് എംബിപിഎസ് ആയി ഉയര്‍ത്തിയിട്ടുണ്ട്. നിശ്ചിത പരിധിക്ക് ശേഷം നിലവില 512 കെബിപിഎസ് വേഗത ഒരു എംബിപിഎസ് ആക്കി ഉയര്‍ത്തിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.