തൊടുപുഴ: ഓണത്തോടനുബന്ധിച്ചുള്ള പ്രത്യേക പരിശോധനയുടെ ഭാഗമായി ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കെ.എ.നെല്‍സന്റെ നിര്‍ദ്ദേശാനുസരണം പട്ടയക്കുടി മീനുളിയാന്‍ അടിവാരം ഭാഗത്ത് തൊടുപുഴ എക്സൈസ് സര്‍ക്കിള്‍, റെയ്ഞ്ച് സംഘങ്ങള്‍ നടത്തിയ സംയുക്ത റെയ്ഡില്‍ 3 ലിറ്റര്‍ ചാരായവും, 400 ലിറ്റര്‍ കോടയും, വാറ്റുപകരണങ്ങളും പിടികൂടി. പ്രതിയെ പിടികൂടുന്നതിനായി അന്വേഷണം നടന്നുവരുന്നു. തൊടുപുഴ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.വി.ബിജുവിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ എക്സൈസ് ഇന്‍സ്പെകടര്‍ ഷിബു മാത്യു, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ പി.ഐ.മമ്മുക്കുട്ടി, റ്റി.എ.ഷാജി, പി.എം.ജോസ്, സുഭാഷ്.എ.എസ്., സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഷിജു, അജിത്കുമാര്‍, അനീഷ്കുമാര്‍, സുരേന്ദ്രന്, നൗഫല്‍, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ ജസീല എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: