പുറക്കാടും നെടുമുടിയിലും സിപിഎം അക്രമം

Thursday 25 August 2016 8:57 pm IST

കുട്ടനാട്/അമ്പലപ്പുഴ: ഒരിടവേളയ്ക്കുശേഷം സിപിഎം വീണ്ടും അക്രമം അഴിച്ചുവിടുന്നു. അമ്പലപ്പുഴയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടു കയറി സിപിഎം നടത്തിയ അക്രമത്തില്‍ പ്രവര്‍ത്തകനും അമ്മയ്ക്കും പരിക്കേറ്റും. നെടുമുടിയില്‍ ഡിവൈഎഫ്‌ഐ ഗുണ്ടാസംഘമാണ് അഴിഞ്ഞാടിയത്. ആര്‍എസ്എസ് താലൂക്ക് സേവാപ്രമുഖിന്റെ കൈ തല്ലിയൊടിച്ച സംഘം താലൂക്ക് സഹകാര്യവാഹ് അടക്കമുള്ളവരെ മര്‍ദ്ദിക്കുകയും ചെയ്തു. ശ്രീകൃഷ്ണജയന്തി ആഘോഷ പരിപാടികള്‍ കഴിഞ്ഞ മടങ്ങുമ്പോഴാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുെേനരെ നെടുമുടിയില്‍ ഡിവൈഎഫ്‌ഐക്കാര്‍ അഴിഞ്ഞാടിയത്. ആര്‍എസ്എസ്‌കുട്ടനാട് താലൂക്ക് സേവാപ്രമുഖ് ശിവാദാസിന്റെ കൈ തല്ലിയൊടിച്ചു. താലൂക്ക് സഹകാര്യവാഹ് സുമേഷ് അടക്കമുള്ള പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമായ പാറശേരി പഴുക്കാവീട്ടില്‍ ശ്യാം, വൈശാഖ് എന്നിവരുടെ നേതൃത്വത്തില്‍ 15അംഗസംഘമാണ് അക്രമം നടത്തിയത്. പരിക്കേറ്റ ആര്‍എസ്എസ് പ്രവര്‍ത്തകരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് നെടുമുടിയില്‍ ഇന്നലെ വൈകിട്ട് സംഘ പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനവും സമ്മേളനവും നടത്തി. പുറക്കാട് ശോഭായാത്ര കഴിഞ്ഞ് വീട്ടിലെത്തിയ പ്രവര്‍ത്തകനെയാണ് സിപിഎമ്മുകാര്‍ വീടു കയറി അക്രമിച്ചത്. പുത്തന്‍നടയ്ക്കുസമീപം കൊണ്ടകശ്ശേരി വീട്ടില്‍ സുനിലിനെയും അമ്മ ചന്ദ്രികയെയുമാണ് സിപിഎമ്മുകാര്‍ അക്രമിച്ചത്. ബിജെപിയുടെ ബൂത്തു പ്രസിഡന്റാണ് സുനില്‍കുമാര്‍. പുന്തല കട്ടറ വീട്ടില്‍ സുനീഷ്, സിപിഎം മുന്‍ ഗ്രാമപഞ്ചായത്തംഗങ്ങളായ ലിജിന്‍കുമാര്‍, രാജീവ്, എല്‍സി സെക്രട്ടറി അശോകന്റെ മകന്‍ അമേഷ് എന്നിവരടങ്ങുന്ന സംഘമാണ് രാത്രി ഒന്‍പതോടെ അക്രമം നടത്തിയത്. സുനിലിനെയും അമ്മയെയും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ ഉച്ചയ്ക്കുശേഷം പ്രദേശത്ത് ഹര്‍ത്താല്‍ ആചരിച്ചു. സംഘ വിവിധക്ഷേത്ര പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും സമ്മളനവും നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.