പാലാ: മുരിക്കുംപുഴ പാറപ്പള്ളിയില്‍ വീട്ടില്‍ നിന്ന് അഞ്ചംഗ ചീട്ടുകളി സംഘത്തെ പിടികൂടി. ഇവരില്‍ നിന്ന് 1.69 ലക്ഷം രൂപയും 5 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. വീട്ടുടമ പള്ളത്തില്‍ ലൂക്കോസ്, കിഴപറയാര് പറയരുതോട്ടത്തില്‍ ജോബിന്, നെച്ചിപ്പുഴൂര്‍ മഠത്തിപ്പപറമ്പില് ജോസ്, കരൂര്‍ വെളിയംപറമ്പില്‍ സാജന്, പാലാ നെല്ലിക്കല്‍ ഫെലിക്സ് എന്നിവരാണ് പിടിയിലായത്. പാലാ ഡിവൈഎസ്പി വി. ജി. വിനോദ്കുമാറിന്റെ നിര്‍ദേശ പ്രകാരം സി ഐ ടോമി സെബാസ്റ്റിയന്, എസ്ഐ അനില്‍കുമാര്‍, ഷാഡോ പോലീസ് അംഗങ്ങളായ അജി, പ്രശാന്ത്, ഷെറിന്, അജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: