അനധികൃത മദ്യവില്‍പ്പന; ഓട്ടോ ഡ്രൈവര്‍ പിടിയില്‍

Thursday 25 August 2016 9:42 pm IST

പാലാ: അനധികൃത മദ്യവില്‍പ്പന നടത്തിയ ഓട്ടോ ഡ്രൈവര്‍ പിടിയില്‍. മുരിക്കുപുഴ മുനിസിപ്പല്‍ കോംപ്ലക്‌സിന് സമീപം അനധികൃതമായി മദ്യവില്‍പന നടത്തുന്നതിനിടെയാണ് വെളളിയേപ്പളളി കിഴപറപളളില്‍ ബിജു സെബാസ്റ്റ്യന്‍ (പൂണി 45) ആണ് എക്‌സൈസ് പിടിയിലായത്. വില കുറഞ്ഞ വിദേശമദ്യം വാങ്ങി വെളളം ചേര്‍ത്ത് പ്ലാസ്റ്റിക് കുപ്പികളില്‍ നിറച്ച് കൂടിയ വിലയ്ക്ക് വില്‍പ്പന നടത്തിവരികയായിരുന്നു. എക്‌സൈസ് നിരീക്ഷണത്തിലായിരുന്നെങ്കിലും അധികൃതരുടെ കണ്ണ് വെട്ടിച്ച് വില്‍പന തുടരുകയായിരുന്നു. ഒരു കുപ്പി മദ്യത്തിന് 200 രൂപ വരെ ഈടാക്കിയിരുന്നു. എക്‌സൈസ് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. പിടികൂടുമ്പോള്‍ ഇയാളുടെ പക്കല്‍ വിദേശമദ്യവും 2150 രൂപയും ഉണ്ടായിരുന്നു. ഇയാള്‍ക്കെതിരെ നിരവധി പരാതികളുണ്ട്. പാലാ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ കോടതിയില്‍ പ്രതിയെ ഹാജരാക്കി. പാലാ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.പി. അനൂപ്, അസി. ഇന്‍സ്‌പെക്ടര്‍ രവീന്ദ്രന്‍ നായര്‍, സിവില്‍ ഓഫീസര്‍മാരായ യേശുദാസ്, മനു ചെറിയാന്‍, അഭിലാഷ്, ഷിയാമോള്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.