ലോറികള്‍ കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

Thursday 25 August 2016 9:43 pm IST

മുണ്ടക്കയം: ദേശീയ പാതയില്‍ വീണ്ടും വാഹനാപകടം. വ്യാഴാഴ്ച ഉണ്ടായ അപകടത്തില്‍ 2 പേര്‍ക്ക് പരിക്ക്. കൊട്ടാരക്കര-ദിണ്ഡുക്കല്‍ ദേശീയപാതയില്‍ ചിറ്റടിക്കും ചോറ്റിക്കും മദ്ധ്യേ കുടപ്പന കുന്നില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് രണ്ടുപേര്‍ക്കു പരിക്കേറ്റത്. മുണ്ടക്കയത്തു നിന്നും കാഞ്ഞിരപ്പള്ളിക്കു വന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയും കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നും മുണ്ടക്കയത്തിനു വരികയായിരുന്ന ഐഷര്‍ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. എതിരെ ഓവര്‍ ടേക്ക് ചെയ്തു കയറി വന്ന ഇന്നോവ കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചു മാറ്റിയതാണ് അപകടത്തിനു കാരണം .അപകടത്തില്‍ ഐഷര്‍ ലോറി പൂര്‍ണ്ണമായും തകര്‍ന്നു. രാവിലെ 8 മണിയോടു കൂടിയായിരുന്നു അപകടമുണ്ടായത്.തുടര്‍ന്ന് ഒരു മണിക്കുറോളം ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. കഴിഞ്ഞ രണ്ടാഴ്ച്ച മുമ്പ് അമിത വേഗത്തില്‍ വന്ന പിക്കപ്പ് വാനിടിച്ച് ബൈക്ക് യാത്രികന്‍ മുണ്ടക്കയം ഫെസ്റ്റൂണ്‍ ടിവി ജീവനക്കാരന്‍ സുലൈമാന്‍ ഇവിടെ മരിച്ചിരുന്നു. അപകടങ്ങള്‍ നിത്യ സംഭവമായിട്ടും അധികാരികള്‍ വേഗത നിയന്ത്രണ സംവിധാനങ്ങള്‍ ഒരുക്കാത്തതില്‍ പ്രതിഷേധം ഉയര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.