പൊന്‍കുന്നം: സിപിഎം-പോലീസ് ഒത്തുകളിയില്‍ പ്രതിഷേധിച്ച് ബിജെപി പൊന്‍കുന്നത്ത് കരിദിനാചരണം നടത്തി.
ഉദ്ഘാടനം ജില്ലാ ട്രഷറര്‍ കെ.ജി കണ്ണന് നിര്‍വ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് വി.എന്‍ മനോജ് അദ്ധ്യക്ഷത വഹിച്ചു. കര്‍ഷകമോര്‍ച്ച ജില്ലാ ജന.സെക്രട്ടറി കെ.വി നാരായണന്, മണ്ഡലം ജന. സെക്രട്ടറി റ്റി.ബി ബിനു, വൈസ് പ്രസിഡന്റ് വിജു മണക്കാട്ട്, കര്‍ഷക മോര്‍ച്ച ജില്ലാ സെക്രട്ടറി സന്തോഷ് മൂരിപ്പാറ, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റുമാരായ ജി. ഹരിലാല്‍, വി.ആര്. രഞ്ജിത്ത്, എസ്.വി. ഗോപാലകൃഷ്ണ പണിക്കര്‍, ബിജു കൊടക്കനാല്‍, കെ.ബി. മോഹനന്. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വിഷ്ണു എസ്. നായര്‍, എം. ജി. വിനോദ്, അഭിലാഷ് ബാബു, കെ.സി. മനോജ്, ഒ. എസ്. സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: