ചൊവ്വല്ലൂരിന്റെ എണ്‍പതാം പിറന്നാളാഘോഷം 29ന്‌

Thursday 25 August 2016 9:48 pm IST

തൃശൂര്‍ : ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ എണ്‍പതാം ജന്മദിനാഘോഷം കൃഷ്ണകൃപാസാഗരം 28,29 തീയതികളില്‍ ഗുരുവായൂര്‍ ടൗണ്‍ഹാളില്‍ നടക്കും.28 ന് വൈകീട്ട് 5.30 ന് നടക്കുന്ന സമ്മേളനം നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.കെവി അബ്ദുള്‍ ഖാദര്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആലങ്കോട് ലീലാകൃഷ്ണന്‍ ആമുഖ പ്രഭാഷണം നടത്തും. ചൊവ്വല്ലൂര്‍ കൃതികളുടെ പ്രകാശനം എംഎല്‍എമാരായ ഗീതാഗോപി,വിടി ബലറാം,മുരളി പെരുന്നല്ലി എന്നിവര്‍ പ്രകാശനം ചെയ്യും.7.30 ന് നടക്കുന്ന കലാപരിപാടികള്‍ മണ്ണൂര്‍ എസ് രാജകുമാരനുണ്ണി ഉദ്ഘാടനം ചെയ്യും.ചൊവ്വല്ലൂരിന്റെ ഭക്തിഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഭക്തിഗാനമേളയില്‍ പ്രശസ്ത പിന്നണി ഗായകര്‍ പങ്കെടുക്കും.29 ന് കാലത്ത് 10 ന് നടക്കുന്ന മാധ്യമ-കലാ-സാംസ്‌കാരിക സദസ്സ് എംടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും.മന്ത്രി സി രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഒ രാജഗോപാല്‍ എംഎള്‍എ,അക്കിത്തം എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. കലാ-സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും.ഉച്ചക്ക് 1.30 മുതല്‍ പഞ്ചതായമ്പക നടക്കും.3 ന് നടക്കുന്ന സുഹൃത് സമ്മേളനം കെ.മുളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.ഡോ.പിആര്‍ കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മാടമ്പ് കുഞ്ഞുക്കുട്ടന്‍ ആമുഖ പ്രഭാഷണം നടത്തും.വൈകീട്ട് 5 ന് നടക്കുന്ന സമാപന സമ്മേളനം ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ മന്ത്രി സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.പൊന്നാടയണിയിക്കല്‍ സിഎന്‍ ജയദേവന്‍ എംപിയും ഉപഹാര സമര്‍പ്പണം പിടി മോഹനകൃഷ്ണനും നിര്‍വ്വഹിക്കും. രാത്രി 8 ന് കലാമണ്ഡലം ഗോപിയും സംഘവും അവതരിപ്പിക്കുന്ന കഥകളിയരങ്ങേറും.ആഘോഷ സമിതി ജനറല്‍ കണ്‍വീനര്‍ എ വേണുഗോപാല്‍,കെപി കരണാകരന്‍,ഹരിദാസന്‍ ചൊവ്വല്ലൂര്‍,ബാലകൃഷ്ണന്‍ ചൊവ്വല്ലൂര്‍,കെ ഭവദാസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.