എബിവിപി പ്രവര്‍ത്തകര്‍ വാഹനം പാര്‍ക്ക് ചെയ്യുന്ന വീട് സിപിഎമ്മുകാര്‍ അടിച്ചു തകര്‍ത്തു

Thursday 25 August 2016 10:22 pm IST

കടുത്തുരുത്തി: കീഴൂര്‍ ദേവസ്വം ബോര്‍ഡ് കോളേജിലെ എബിവിപി പ്രവര്‍ത്തകര്‍ വാ ഹനം പാര്‍ക്ക് ചെയ്യുന്ന വീട് സിപിഎമ്മുകാര്‍ അടിച്ചു തക ര്‍ത്തു. കീഴൂര്‍ വെളുത്തേടത്ത് പറമ്പില്‍ അമ്മുവിന്റെ വീടാണ് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ ത്തകര്‍ ആക്രമിച്ചത്. ക്യാന്‍സര്‍ രോഗിയായ അമ്മുവും മരുമകളും മാത്രമായിരുന്നു അ ക്രമം നടന്നപ്പോള്‍ വീട്ടിലുണ്ടായിരുന്നത്. പത്തോളം വരുന്ന എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകരാ ണ് ആക്രമണം നടത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു. അക്രമികള്‍ വീട്ടിലുണ്ടായിരുന്ന വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു. കീഴൂര്‍ ദേവസ്വം ബോര്‍ഡ് കോളേജിലെ എബിവിപി പ്രവര്‍ത്തകര്‍ രാഖിബന്ധന മഹോത്സവം നടത്തിയത് എസ്എഫ ്‌ഐ പ്രവര്‍ത്തകര്‍ എതിര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്ന് രാഖിബന്ധനം കോളേജ് കാമ്പസിന്റെ വെളിയില്‍വച്ച് എബിവിപി പ്രവര്‍ത്തകര്‍ നടത്തി. ഇതിനെ തുടര്‍ന്ന് കോളേജില്‍ സംഘര്‍ഷം ഉണ്ടായി. പോലീസ് കാമ്പസില്‍ എത്തിയെങ്കിലും സിപിഎം നിര്‍ദ്ദേശപ്രകാരം നിഷ്‌ക്രിയരായി നിന്നു. പതിവായി കോളേജിലെത്തുന്ന എബിവിപി പ്രവര്‍ത്തകര്‍ തങ്ങളുടെ വാഹനങ്ങള്‍ സൂക്ഷിച്ചിരുന്നത് അമ്മുവിന്റെ വീട്ടുമുറ്റത്താണ്. വാഹനങ്ങള്‍ പാര്‍ക്ക് ചെ യ്യാന്‍ സമ്മതിച്ചതിന്റെ പേരിലാണ് അക്രമികള്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറി ക്യാന്‍സ ര്‍ ബാധിതയായ അമ്മുവിനെയും മരുമകളെയും അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. കോളേജിലെ സംഘര്‍ഷത്തെ തുടര്‍ന്ന് പരിക്കേറ്റ എബിവിപി പ്രവര്‍ത്തകരെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജെപി കടുത്തുരുത്തി മണ്ഡലം പ്രസിഡന്റ് സുദീപ് നാരായണന്‍ പോലീസിന്റെ നിഷ്‌ക്രിയത്വത്തില്‍ ശക്തമായി പ്രതിഷേധിച്ചു. അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.