മട്ടാഞ്ചേരി: പശ്ചിമകൊച്ചിയില്‍ സര്‍വ്വീസ് നടത്തുന്ന ബസ് ജീവനക്കാര്‍ക്കുള്ള വേതന വര്‍ദ്ധന തീരുമാനമായി. ബസുടമതൊഴിലാളി സംഘടനാ ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയിലാണ് പുതുക്കിയ വേതനനിരക്ക് അംഗീകരിച്ചത്. പുതിയ വേതന പ്രകാരം ഡ്രൈവര്‍ക്ക് 950 രൂപ (790), കണ്ടക്ടര്‍ 700 (610), ഡോര്‍ ചെക്കര്‍ 630 (550) എന്നിങ്ങനെ ലഭിക്കും. ബസുടമ സംഘടനാ ഭാരവാഹികളായ ജി. രാമപടിയാര്‍, പി.മോഹനന്, സി.പി.കിഷോര്‍, ചന്ദ്ര ബോസ് എന്നിവരും തൊഴിലാളി സംഘടനാ ഭാരവാഹികളായ പി.ജെ. ഡോമനിക്, ഉദയകുമാര്‍, വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: