മരട്: റോഡരികിലെ പറമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ സാമൂഹ്യവിരുദ്ധര്‍ കേടുവരുത്തിയതായി പരാതി. കാറിന്റെ ഇരുവശങ്ങളിലും മുന്‍വശത്തെ ബോണറ്റിലും ആയുധങ്ങള്‍ ഉപയോഗിച്ച് കുത്തി കേടുവരുത്തിയ നിലയിലാണ്. നെട്ടൂര്‍ എസ്വിയുപി സ്കൂളിന് സമീപം ബുധനാഴ്ച രാത്രി 7.30ന് പാര്‍ക്ക് ചെയ്തിരുന്ന നെട്ടൂര്‍ കൊമ്പനേഴത്ത് മുറാദിന്റെ കാറാണ് കേടുവരുത്തിയത്. കാര്‍ പാര്‍ക്ക് ചെയ്തതിന് ശേഷം തൊട്ടടുത്ത റേഷന്‍കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി തിരിച്ചെത്തിയ പത്ത് മിനിട്ടിനുള്ളിലായിരുന്നു സംഭവം. പനങ്ങാട് പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: