പിറവം: തെരുവ്നായയുടെ ആക്രമണത്തില്‍ ഓണക്കൂര്‍ സ്വദേശി വിലങ്ങില്‍ പുത്തന്‍പുരയില്‍ കുരുവിള(50) യ്ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ പിറവം പോസ്റ്റോഫീസ് കവലയില്‍ വച്ചാണ് കടിയേറ്റത്. ഇതുവഴി വന്ന പിറമാടം ബിപിസി കോളേജ് വിദ്യാര്‍ത്ഥിനി അലീനയെ നായ കടിക്കാന്‍ ശ്രമിക്കുന്നത് തടയാന്‍ ശ്രമിച്ച കുരുവിളയെയാണ് നായ കടിച്ചത്. നായയുടെ കടിയില്നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ കുരുവിളയുടെ കാലിന് വീണ് പരിക്ക്പറ്റിയിരുന്നു. കുരുവിളയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചതിനുശേഷം പിന്നീട് വിട്ടയച്ചു. പിറവത്തും പരിസരപ്രദേശങ്ങളിലും തെരുവ്നായകളുടെ ശല്യംരൂക്ഷമായതായി നേരത്തെ പരാതിയുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: