കൊച്ചി: ജന്മഭൂമി പ്രചാരണത്തിന് ഒബിസി മോര്‍ച്ചയുടെ പ്രവര്‍ത്തനം മാതൃകയാകുന്നു. ബിജെപിയുടെ നേതൃത്വത്തില്‍ പുതുതായി രൂപംകൊണ്ട ഒബിസി മോര്‍ച്ചയുടെ പ്രഥമ പരിപാടിയായിരുന്നു കൊച്ചിയില്‍ നടന്ന ജന്മഭൂമി പ്രചാരണ പദ്ധതിയുടെ തുടക്കം.
ആശയ പ്രചാരണം സംഘടനാ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളിലൊന്നാകണമെന്ന കാഴ്ചപ്പാടിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ആദ്യ ലക്ഷ്യമായി ജന്മഭൂമിക്ക് നഗരത്തില്‍ 300 വര്‍ഷിക വരിക്കാരെ ചേര്‍ക്കുകയാണ് ലക്ഷ്യം. സെപ്തംബര്‍ മാസത്തെ മാത്രം പദ്ധതിയാണിത്. തുടര്‍ന്ന് ജില്ലയിലും സംസ്ഥാനത്താകെയും പരിപാടി വ്യാപിപ്പിക്കും.
ഇന്നലെ എറണാകളും പാര്‍ട്ടി ഒാഫീസില്‍ നടന്ന ചടങ്ങ് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. കെ. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി തീരഭൂമി സുനില്‍ അധ്യക്ഷത വഹിച്ചു. വിഷ്ണു പ്രവീണില്‍നിന്ന് എന്‍.കെ. മോഹന്‍ദാസ് തുക ഏറ്റുവാങ്ങി.
ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍, ബിജെപി സംസ്ഥാന സമിതിയംഗം കെ. ശശിധരന്, കൗണ്‍സിലര്‍ സുധാദിലീപ് എന്നിവര്‍ സംസാരിച്ചു. ഫീല്‍ഡ് ഓര്‍ഗനൈസര്‍ സി. പി. ജിജിമോന് സംബന്ധിച്ചു. കെ. വിശ്വനാഥന് സ്വാഗതവും എന്‍. വി. സുദീപ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: