കണ്ണൂര്‍: ഹൈന്ദവ ആചാരങ്ങളെ പരസ്യമായി അവഹേളിക്കാനും ഹൈന്ദവ ഘോഷയാത്രകളെ അക്രമിക്കാനുമുള്ള സിപിഎമ്മിന്റെ ബോധപൂര്‍വ്വമായ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് ആര്‍എസ്എസ് ജില്ലാ കാര്യവാഹ് കെ.പ്രമോദ് പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കാക്കയങ്ങാട് ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്ക് നേരെ അക്രമം നടത്തിയതും, തളിപ്പറമ്പ് തൃച്ഛംബരം ക്ഷേത്രത്തില്‍ വ്രതശുദ്ധിയോടെ ആചരിച്ച് വരുന്ന തിടമ്പ് നൃത്തത്തെ അവഹേളിച്ച് കൊണ്ട് സിപിഎം പരിപാടിയില്‍ അവതരിപ്പിച്ചതും ഹൈന്ദവ സമൂഹത്തോടുള്ള വെല്ലുവിളിയാണ്. ഇതര സമൂഹത്തില്‍പ്പെട്ടവര്‍ക്ക് ആവരുടെ ആചാരങ്ങള്‍ സ്വതന്ത്രമായി അനുഷ്ഠിക്കാനുള്ള സാഹചര്യമുള്ളപ്പോള്‍ ഹൈന്ദവ സമൂഹത്തിന്റെ ആചാരങ്ങളെ പരസ്യമായി അവഹേളിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. സിപിഎമ്മിന്റെ ഹൈന്ദവ വിരുദ്ധ നിലപാടുകള്‍ക്കെതിരെ എല്ലാ വിഭാഗം ജനങ്ങളും പ്രതിഷേധിക്കണമെന്നും പ്രമോദ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: