ഇരിട്ടി: കാക്കയങ്ങാട് ശോഭായാത്രയില്‍ സിപിഎം നടത്തിയ അക്രമത്തില്‍ പരിക്കേറ്റ് ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ കഴിയുന്നവരെ ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു. മുഴക്കുന്ന് പഞ്ചായത്ത് മെമ്പറും ബിജെപി പേരാവൂര്‍ മണ്ഡലം വൈസ് പ്രസിഡണ്ടുമായ കെ.കെ.ഉമേശന്, ആര്‍എസ്എസ് പ്രവര്‍ത്തകരായ ലിപിന്‍, അരുണ്‍ എന്നിവരാണ് സിപിഎം അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നത്. ഇവരെ ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശന്‍, സംസ്ഥാന കമ്മിറ്റി അംഗം വി.വി.ചന്ദ്രന്, ജില്ലാ കമ്മിറ്റി അംഗം സജിത്ത് കീഴൂര്‍, മണ്ഡലം പ്രസിഡന്റ് പി.എം.രവീന്ദ്രന്, സത്യന് കൊമ്മേരി, എം.ആര്.സുരേഷ് തുടങ്ങിയവരാണ് സന്ദര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: