കണ്ണൂര്‍: ജില്ലയില്‍ സര്‍ക്കസ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് തൊഴില്‍ വകുപ്പിന്റെ അനുമതി നേടിയിരിക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍(എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു. അനുമതിയില്ലാതെ സര്‍ക്കസ് നടത്തുന്ന ഉടമകള്‍ക്ക് എതിരെ നിയമലംഘനത്തിന് നടപടി സ്വീകരിക്കും. ബച്ച്പന്‍ ബച്ചാവോ ആന്തോളന്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട്പെറ്റീഷന്റെ വിധിന്യായപ്രകാരം സര്‍ക്കസുകളില്‍ ബാലവേലയോ കുട്ടികള്‍ക്കെതിരായ ചൂഷണങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന നിരദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: