ഇരിട്ടി: തില്ലങ്കേരി പഞ്ചായത്തിലെ കടുക്കാപാലത്ത് സിപിഎം നടത്തിയ ബോംബേറിലും ആര്‍എസ്എസ് മുഴക്കുന്നു മണ്ഡലം കാര്യവാഹക് സുജേഷിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിലും ബിജെപി തില്ലങ്കേരി പഞ്ചായത്ത് കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു. ഭരണത്തിന്റെ തണലില്‍ സിപിഎം നടത്തുന്ന ഇത്തരം അക്രമങ്ങള്‍ അവസാനിപ്പിക്കണം. കുറ്റക്കാരെ കണ്ടെത്തി എത്രയും പെട്ടെന്ന് ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ ബിജെപി തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ് മൂര്‍ക്കോത്ത് ദേവദാസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി.ദിനേശന്, സിക്രട്ടറി കെ.ഗിരീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: