തലശ്ശേരി: കഴിഞ്ഞ ദിവസം സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത യുവമോര്‍ച്ച നേതാവ് ലസിത പാലക്കലിന്റെ വീട് നേതാക്കള്‍ സന്ദര്‍ശിച്ചു. ബിജെപി, ആര്‍എസ്എസ് നേതാക്കളായ സത്യപ്രകാശ്, കെ.പ്രമോദ്. സോഹന്‍ലാല്‍ ശര്‍മ്മ, കെ.പി.ഹരീഷ് ബാബു. ഒ.എം.സജിത്ത്. എ.അനില്‍കുമാര്‍ എന്നിവരാണ് സന്ദര്‍ശിച്ചത്.
എബിവിപി പ്രവര്‍ത്തകനെ സിപിഎമ്മുകാര്‍ മര്‍ദ്ദിച്ചു
കൂത്തുപറമ്പ്: കൂത്തുപറമ്പ് പുറക്കളത്ത്വെച്ച് എബിവിപി കൂത്തുപറമ്പ് നഗര്‍ ജോയിന്റ് സെക്രട്ടറി വി.ജിഷ്ണുവി(19)നെ ഒരുസംഘം സിപിഎമ്മുകാര്‍ ഇരുമ്പുവടി തുടങ്ങിയ മാരകായുധങ്ങള്‍കൊണ്ട് മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു. ശ്രീകൃഷ്ണജയന്തി ശോഭായാത്രകഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് പോവുകയായിരുന്നു ജിഷ്ണു. മര്‍ദ്ദനത്തില്‍ ഇരുകാലുകള്‍ക്കും വലതുകൈക്കുമാണ് സാരമായി പരിക്കേറ്റത്. സിപിഎമ്മിന്റെ കൂത്തുപറമ്പ് ഭാഗത്തെ സ്ഥിരം ക്രിമിനലുകളായ പാറോളി വിനീഷ്, റിജില്‍, സനീഷ്, സരോഷ്, തുടങ്ങിയ സംഘമാണ് അക്രമം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: